നെടുങ്കണ്ടം -തേവാരം പാതയ്ക്ക് സാധ്യതയേറുന്നു: കമ്പം എംഎല്‍എ ജഗനാഥ് മിശ്ര കാല്‍നടയായി നെടുങ്കണ്ടത്തെത്തി
നെടുങ്കണ്ടം -തേവാരം പാതയ്ക്ക് സാധ്യതയേറുന്നു: കമ്പം എംഎല്‍എ ജഗനാഥ് മിശ്ര കാല്‍നടയായി നെടുങ്കണ്ടത്തെത്തി
ഇടുക്കി: ഇടുക്കിയെ തമിഴ്‌നാടുമായി കുറഞ്ഞ ദൂരത്തില്‍ ബന്ധിപ്പിക്കുന്ന നെടുങ്കണ്ടം -തേവാരം പാതയ്ക്ക് വീണ്ടും സാധ്യതകള്‍ ഉയരുന്നു. പാതയുടെ സാധ്യതകള്‍ വിലയിരുത്തുന്നതിനായി തമിഴ്‌നാട് കമ്പം എംഎല്‍എ ജഗനാഥ് മിശ്ര മേഖലയിലൂടെ കാല്‍നടയായി സഞ്ചരിച്ച് കേരളത്തിലെത്തി. അദ്ദേഹത്തിന് അതിര്‍ത്തി ഗ്രാമമായ ആനക്കല്ലില്‍ സ്വീകരണം നല്‍കി. അതിര്‍ത്തി മേഖലയായ തേവരാംമെട്ടില്‍നിന്ന് നാല് കിലോമീറ്റര്‍ ചുരംപാത നിര്‍മിച്ചാല്‍ തമിഴ്‌നാട്ടിലെ തേവാരത്തിനുസമീപം എത്താം. റോഡ് യഥാര്‍ഥ്യമായാല്‍ ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ കൊച്ചിയും മധുരയും തമ്മിലുള്ള ദൂരം 60 കിലോമീറ്ററില്‍ അധികം കുറയും. ഇരു സംസ്ഥാനങ്ങളിലെയും അതിര്‍ത്തി മേഖലയില്‍ താമസിക്കുന്നവര്‍ കാലങ്ങളായി ഉന്നയിക്കുന്ന പാത നിര്‍മിക്കുന്നതിനുള്ള സാഹചര്യം മനസിലാക്കുന്നത്തിനായാണ് ജഗനാഥ് മിശ്ര വനമേഖലയിലൂടെ കാല്‍നടയായി സഞ്ചരിച്ച് കേരളത്തിലെത്തിയത്. പാതയുടെ നിര്‍മാണത്തിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സജീവമായിരുന്ന പാത പിന്നീട് തമിഴ്‌നാട് വനംവകുപ്പ് അടയ്ക്കുകയായിരുന്നു. 1981ല്‍ റോഡിന്റെ നിര്‍മാണ ഉത്ഘാടനം നടത്തിയെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. പിന്നീട് പല തവണ പ്രഖ്യാപനം ഉണ്ടായെങ്കിലും വിവിധ തടസങ്ങളാല്‍ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. റോഡ് യാഥാര്‍ഥ്യമായാല്‍ തേനി മെഡിക്കല്‍ കോളേജിലേയ്ക്കും ബോഡിനായ്ക്കന്നൂര്‍ റെയില്‍വേ സ്റ്റേഷനിലേയ്ക്കും പച്ചക്കറി ഉല്‍പാദന മേഖലയായ ചിന്നമന്നൂരിലേകും വേഗത്തില്‍ എത്താനാകും. ശബരിമല തീര്‍ത്ഥാടകര്‍ക്കും ദിവസേന കേരളത്തിലേയ്ക്ക് എത്തുന്ന തൊഴിലാളികള്‍ക്കും പാത ഗുണകരമാവും. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ചരക്ക് നീക്കവും വേഗത്തിലാകും. ഉടുമ്പന്‍ചോല എംഎല്‍എ അഡ്വ. സേനാപതി വേണുവിന്റെ നേതൃത്വത്തില്‍ നൂറു കണക്കിന് ആളുകള്‍ ആണ് കമ്പം എം എല്‍ എ യെ സ്വീകരിയ്ക്കാന്‍ തേവരാംമെട്ടില്‍ കാത്തുനിന്നത്. തുടര്‍ന്ന് ആനക്കല്ലില്‍ സംഘടിപ്പിച്ച യോഗത്തില്‍ നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍ അധ്യക്ഷനായി. നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി, ഉടുമ്പന്‍ചോല പഞ്ചായത്ത് പ്രസിഡന്റ് നാഗജ്യോതി, എം എന്‍ ഗോപി, പി എന്‍ വിജയന്‍, അനീഷ് പി എസ്, ശ്യാമള വിശ്വനാഥന്‍, കെ ആര്‍ രാമചദ്രന്‍, സോണിയ മാര്‍ട്ടിന്‍, ഷംല ബീവി, മോഹനന്‍ മുല്ലയ്ക്കല്‍, ജിനു ജോയി, ശരണ്യ പി എസ്, സജീവ് മണിമംഗലം, ജിയോ സെബാസ്റ്റിയന്‍, മുരുകാനന്ദം, തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?
