കട്ടപ്പന ചപ്പാത്ത് മലയോര ഹൈവേയില്‍ ഗതാഗത നിരോധനം
കട്ടപ്പന ചപ്പാത്ത് മലയോര ഹൈവേയില്‍ ഗതാഗത നിരോധനം

ഇടുക്കി: മലയോര ഹൈവേ ചപ്പാത്ത് കട്ടപ്പന റോഡ് നിര്‍മാണത്തിന്റെ ഭാഗമായി ആലടി ഭാഗത്ത് പാറ ഖനനം നടത്തി റോഡ് വീതി കൂട്ടുന്ന പ്രവര്‍ത്തികള്‍ നടത്തുന്നതിനാല്‍ അപകട സാധ്യത ഒഴിവാക്കുന്നതിനായി ചപ്പാത്ത് പരപ്പ് റൂട്ടില്‍ ആലടി മുതല്‍ പരപ്പ് വരെ 29 / 04 / 2024 മുതല്‍ 15 / 05 / 2024 വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചിരിക്കുന്നു. ഏലപ്പാറ, വാഗമണ്‍, പാല, കോട്ടയം ഭാഗത്തേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങള്‍ പരപ്പില്‍ നിന്നും വലത്തേക്ക് തിരിഞ്ഞു ഉപ്പുതറ ചീന്തലാര്‍ വഴിയും കുട്ടിക്കാനം ഏലപ്പാറ - ചപ്പാത്ത് വഴി കട്ടപ്പനയിലേക്ക് യാത്രചെയ്യുന്ന വാഹനങ്ങള്‍ ആലടിയില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞു മേരികുളത്തേക്കും യാത്ര ചെയ്യേണ്ടതായി അറിയിക്കുന്നു.
What's Your Reaction?






