വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷന് സമീപം അപകട ഭീഷണിയുയര്‍ത്തി വന്‍ മരങ്ങള്‍
വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷന് സമീപം അപകട ഭീഷണിയുയര്‍ത്തി വന്‍ മരങ്ങള്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കും, ഇതുവഴി കടന്നുപോകുന്ന വാഹന, കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയായി വന്‍ മരങ്ങള്‍. ബലക്കുറവുള്ള വാകമരങ്ങളാണ് പൊലീസ് സ്റ്റേഷന്‍ പരിസരത്തും ദേശീയ പാതയ്ക്കരികിലുമായി നില്‍ക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലും മരത്തിന്റെ ശിഖരമൊടിഞ്ഞ് വീണ് തലനാരിഴയ്ക്കാണ് ഉദ്യോഗസ്ഥര്‍ രക്ഷപെട്ടത്. കഴിഞ്ഞ വര്‍ഷവും സമാനമായ രീതില്‍ മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണിരുന്നു.
മരങ്ങളുടെ ചില്ലകള്‍ക്കടിയിലൂടെ 11 കെ.വി വെദ്യുതി ലൈനുകള്‍ കടന്നുപോവുന്നതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നത്. ഇതിന തുടര്‍ന്ന് അപകടകരമായ മരങ്ങള്‍ മുറിച്ച് നീക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് ജില്ലാ ഭരണകൂടം അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നിസംഗത കാട്ടുന്നതായാണ് ആക്ഷേപം. ജനങ്ങളുടെ ജീവനും സ്വത്തിനും കാവലാളാവുന്ന പൊലീസ് സേനയുടെ ജീവന് തന്നെ ഭീഷണിയാവുന്ന വന്‍ മരങ്ങള്‍ മുറിച്ച് നീക്കണമെന്ന ആവശ്യമാണ് ജീവനക്കാര്‍ക്കൊപ്പം പൊതുജനങ്ങളും മുന്‍പോട്ട് വയ്ക്കുന്നത്.
What's Your Reaction?






