ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ രാജാക്കാട് യൂണിറ്റ് ഹെല്‍ത്ത് കാര്‍ഡ് വിതരണംചെയ്തു

ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ രാജാക്കാട് യൂണിറ്റ് ഹെല്‍ത്ത് കാര്‍ഡ് വിതരണംചെയ്തു

Feb 8, 2026 - 15:30
 0
ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ രാജാക്കാട് യൂണിറ്റ് ഹെല്‍ത്ത് കാര്‍ഡ് വിതരണംചെയ്തു
This is the title of the web page

ഇടുക്കി: കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ രാജാക്കാട് യൂണിറ്റ് മെഡിക്കല്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണംചെയ്തു. രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. ആരോഗ്യ സുരക്ഷ ഉറപ്പാക്കിയാല്‍ മാത്രമേ സേവനമേഖലയിലെ ഗുണനിലവാരം വര്‍ധിപ്പിക്കാനാകൂ എന്ന് അവര്‍ പറഞ്ഞു. തുടര്‍ന്ന് മെഡിക്കല്‍ ക്യാമ്പില്‍ വിവിധ ആരോഗ്യ പരിശോധനകളും ബോധവല്‍ക്കരണവും നടത്തി.
യൂണിറ്റ് പ്രസിഡന്റ് കെ എം ജോര്‍ളി അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി പാലക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം ജോഷി കന്യാക്കുഴി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജോസ്, യൂണിറ്റ് ട്രഷര്‍ സുനില്‍, സംസ്ഥാന വനിതാ വിങ് സെക്രട്ടറി മായാ സുനില്‍, വനിതാ വിങ് രാജാക്കാട് യൂണിറ്റ് പ്രസിഡന്റ് ബിജി സന്തോഷ്, രാജീവ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow