ജില്ലാ കേരളോത്സവം 24, 25, 26 തീയതികളില്‍ കട്ടപ്പനയില്‍
ജില്ലാ കേരളോത്സവം 24, 25, 26 തീയതികളില്‍ കട്ടപ്പനയില്‍
ഇടുക്കി: ജില്ലാ കേരളോത്സവത്തിന്റെ സംഘാടകസമിതി യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. കേരളോത്സവം 24, 25, 26 തീയതികളില്‍ കട്ടപ്പനയില്‍ നടക്കുന്നതിന് മുന്നോടിയായാണ് നഗരസഭ ഹാളില്‍ സംഘാടകസമിതി യോഗം ചേര്‍ന്നത്. കലാമത്സരങ്ങള്‍ 40 ഇനങ്ങളിലായി നടക്കും. കൂടാതെ അത്‌ലറ്റിക് മത്സരങ്ങളും ഗെയിംസ് ഇനങ്ങളും നടക്കും. ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ് സിദ്ദിഖ്, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ ഓഫീസര്‍ ശങ്കര്‍ മാധവന്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രമേശ് കൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ടോണി തോമസ്, മിനി പ്രിന്‍സ്, ഷൈനി സജി, കൗണ്‍സിലര്‍മാരായ ലീലാമ്മ ബേബി, കെ ജെ ബെന്നി, മനോജ് മുരളി, തോമസ് മൈക്കിള്‍, സിജു ചക്കുംമൂട്ടില്‍, അവളിടം ജില്ലാ കോ-ഓഡിനേറ്റര്‍ അക്ഷയ അനില്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ വിവിധ കലാ, സാംസ്‌കാരിക പ്രവര്‍ത്തകര്‍, സന്നദ്ധസംഘടന പ്രവര്‍ത്തകര്‍, ക്ലബ്ബ് ഭാരവാഹികള്‍ പങ്കെടുത്തു.
What's Your Reaction?