തേക്കടി വേള്‍ഡ് ഗ്രൂപ്പ് ഓഫ് ഹെറിറ്റന്‍സ് പോയട്രീ വിദ്യാര്‍ഥികള്‍ക്ക് കമ്പിളി പുതപ്പുകള്‍ വിതരണം ചെയ്തു
തേക്കടി വേള്‍ഡ് ഗ്രൂപ്പ് ഓഫ് ഹെറിറ്റന്‍സ് പോയട്രീ വിദ്യാര്‍ഥികള്‍ക്ക് കമ്പിളി പുതപ്പുകള്‍ വിതരണം ചെയ്തു
ഇടുക്കി: തേക്കടി വേള്‍ഡ് ഗ്രൂപ്പ് ഓഫ് ഹെറിറ്റന്‍സ് പോയട്രീ അണക്കര പ്രതീക്ഷാ നികേതന്‍ സ്‌പെഷ്യല്‍ സ്‌കൂളിന് കമ്പിളി പുതപ്പുകള്‍ വിതരണം ചെയ്തു. റിസോര്‍ട്ട് മാനേജര്‍ മദന്‍ കെ വര്‍മ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റാണി മരിയയ്ക്ക് കമ്പിളി പുതപ്പുകള്‍ കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പിന്റെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നൂറിലേറെ കമ്പിളി പുതപ്പുകള്‍ സമ്മാനിച്ചത്. അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മ ചെയര്‍മാന്‍ സാബു കുറ്റിപ്പാലയ്ക്കല്‍, റിസോര്‍ട്ട് പ്രതിനിധികളായ സ്‌നേഹ ചെറിയാന്‍, ബെന്നി പി വി, സ്വര്‍ണ കുര്യന്‍, മനു മോഹന്‍ദാസ്, രാംകുമാര്‍, ആനന്ദ് ശ്യാം എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?