ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സമാനതകളില്ലാത്ത വ്യക്തിത്വമായി അയ്യപ്പന്‍കോവില്‍ സ്വദേശി ബിജു
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സമാനതകളില്ലാത്ത വ്യക്തിത്വമായി അയ്യപ്പന്‍കോവില്‍ സ്വദേശി ബിജു

ഇടുക്കി: സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അയ്യപ്പന്‍കോവില്‍ പച്ചക്കാട് പടിഞ്ഞാറേക്കാലായില്‍ ബിജുവിന്റെ ദിനചര്യകളിലൊന്നാണ്. ശാരീരിക ബുദ്ധിമുട്ടുകളൊന്നും ഇതിന് തടസമല്ല. യൂണിയന്‍ ബാങ്ക് മാട്ടുക്കട്ട ശാഖയിലെ കാഷ്യറായ ഇദ്ദേഹം, തന്റെ വേതനത്തിലെ ഒരുവിഹിതം നിര്‍ധന കുടുംബങ്ങള്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കുമായി കൃത്യമായി ചെലവഴിക്കുന്നു. 18 വര്‍ഷമായി മാട്ടുക്കട്ട ശാഖയിലാണ് ജോലി ചെയ്യുന്നത്. ബാങ്കിലെത്തുന്ന ഇടപാടുകാരോടുള്ള സൗമ്യമായ പെരുമാറ്റവും ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. ബാങ്കില്‍ എത്തുന്ന വയോജനങ്ങള്‍ക്ക് പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ മുടങ്ങുന്ന സാഹചര്യമുണ്ടായാല്‍ സ്വന്തം പോക്കറ്റില്‍നിന്ന് പണം നല്‍കും. കൂടാതെ, എല്ലാവര്‍ഷവും നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ഥികളെ കണ്ടെത്തി അവര്‍ക്കാവശ്യമുള്ള പഠനോപകരണങ്ങള്‍, യൂണിഫോമുകള്‍, പുസ്തകങ്ങള്‍ എന്നിവ ലഭ്യമാക്കിവരുന്നു. ബിജുവിന്റെ ജീവകാരുണ്യ, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി ഭാര്യ സോണിയയും മക്കളായ സോനുവും സോനയും അഞ്ചുവര്‍ഷമായി ഡ്രൈവറായി ജോലി ചെയ്യുന്ന സുജിത്തും ഒപ്പമുണ്ട്.
What's Your Reaction?






