ശാന്തിഗ്രാം മാക്കപ്പടിയിലെ കമ്മ്യൂണിറ്റി ഹാളും പകല്‍വീടും തുറന്നു 

ശാന്തിഗ്രാം മാക്കപ്പടിയിലെ കമ്മ്യൂണിറ്റി ഹാളും പകല്‍വീടും തുറന്നു 

Nov 4, 2025 - 18:03
 0
ശാന്തിഗ്രാം മാക്കപ്പടിയിലെ കമ്മ്യൂണിറ്റി ഹാളും പകല്‍വീടും തുറന്നു 
This is the title of the web page

ഇടുക്കി: ഇരട്ടയാര്‍ ശാന്തിഗ്രാം മാക്കപ്പടിയില്‍ പുതുതായി പണികഴിപ്പിച്ച ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ കമ്മ്യൂണിറ്റി ഹാളിന്റെയും പകല്‍വീടിന്റെയും ഉദ്ഘാടനം എംഎം മണി എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് വക സ്ഥലത്ത് ജില്ലാ പഞ്ചായത്തില്‍നിന്ന് അനുവദിച്ച 75 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം. മേഖലയിലുള്ളവര്‍ വിവാഹം, മറ്റു പൊതുചടങ്ങുകള്‍ ഉള്‍പ്പെടെ നടത്തണമെങ്കില്‍ ഹാളിനായി കിലോമീറ്റര്‍ ദൂരെ ഇരട്ടയാറില്‍ എത്തിച്ചേരണമായിരുന്നു. ഇത് മനസിലാക്കിയ ജില്ലാ പഞ്ചായത്തംഗം കെ ജി സത്യനാണ് തുക അനുവദിച്ചത്. പകല്‍ വീടിനൊപ്പം ലൈബ്രറിക്കും ഉള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹാളിന്റെ വൈദ്യുതികരണം, ചുറ്റുമതില്‍ നിര്‍മാണം, , തറഓട് പതിക്കല്‍ എന്നിവയ്ക്കായി 30 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ആധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം കെ ജി സത്യന്‍, ഇരട്ടയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സജി,  കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം ലാലിച്ചന്‍ വെള്ളക്കട എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow