കാഞ്ചിയാര്‍ സ്‌നേഹത്തണല്‍ കൂട്ടായ്മ വാര്‍ഷികം ആഘോഷിച്ചു
കാഞ്ചിയാര്‍ സ്‌നേഹത്തണല്‍ കൂട്ടായ്മ വാര്‍ഷികം ആഘോഷിച്ചു
ഇടുക്കി: കാഞ്ചിയാര്‍ സ്‌നേഹത്തണല്‍ കൂട്ടായ്മയുടെ വാര്‍ഷികം ആഘോഷിച്ചു. എഴുത്തുകാരന്‍ സോജന്‍ സ്വരാജ് ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പൗരന്മാര്‍ നേരിടുന്ന ആരോഗ്യ, മാനസിക, സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടാന്‍ ഇവരെ പ്രാപ്തമാക്കുക, ആവശ്യമായ പിന്തുണ സംവിധാനങ്ങള്‍ ഏകോപിപ്പിക്കുക, വിവിധ സര്‍ക്കാര്‍ സര്‍ക്കാരിതര ഏജന്‍സികളുടെ സേവനങ്ങള്‍ ലഭ്യമാക്കുക, അവരെ സ്വയം ശാക്തീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സ്‌നേഹത്തണല്‍ കൂട്ടായ്മ രൂപീകരിച്ചിട്ടുള്ളത്. സംഘടന പ്രസിഡന്റ് അഡ്വ. പിസി തോമസ് അധ്യക്ഷനായി. സെക്രട്ടറി സന്ധ്യാ ജയന്‍, എന്‍ വി രാജു നിവര്‍ത്തില്‍, ബിന്‍സി ബെന്നി, രാജന്‍ മുല്ലൂപ്പാറ, ജോണി വടക്കന്‍, ചാക്കോച്ചന്‍ തെരുവിയ്ക്കല്‍, മത്തച്ചന്‍ കക്കാട്ട്, സരസമ്മ, സുലോചന തങ്കപ്പന്‍, ഗൗരിയമ്മ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വയോജനങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?

