കട്ടപ്പന നഗരസഭയിലെ ബിജെപി സ്ഥാനാര്‍ഥികളായ തങ്കച്ചന്‍ പുരയിടവും ലില്ലിക്കുട്ടി ജോണും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
കട്ടപ്പന നഗരസഭയിലെ ബിജെപി സ്ഥാനാര്‍ഥികളായ തങ്കച്ചന്‍ പുരയിടവും ലില്ലിക്കുട്ടി ജോണും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ഇടുക്കി: കട്ടപ്പന നഗരസഭയിലെ ദമ്പതി സ്ഥാനാര്‍ഥികളായ തങ്കച്ചന്‍ പുരയിടവും ഭാര്യ ലില്ലിക്കുട്ടി ജോണും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി സ്ഥാനാര്‍ഥികളായി 23,24 വാര്‍ഡുകളില്‍ നിന്നാണ് ഇരുവരും ജനവിധി തേടുന്നത്. അമ്പലക്കവല വാര്‍ഡിലാണ് നിലവിലെ കൗണ്‍സിലറായ തങ്കച്ചന്‍ പുരയിടം എന്ന ജോണ്‍ പി ജെ മത്സരിക്കുന്നത്. തൊട്ടടുത്ത വാര്‍ഡായ മേട്ടുക്കുഴി വാര്‍ഡില്‍ ഭാര്യ ലില്ലിക്കുട്ടി ജോണും മത്സരിക്കാനായാണ് പത്രിക സമര്‍പ്പിച്ചത്. തങ്കച്ചന്‍ രണ്ടാം അങ്കത്തിന് ഇറങ്ങുമ്പോള്‍ ലില്ലിക്കുട്ടിയുടേത് ഇത് കന്നിയങ്കമാണ്. തങ്കച്ചന്‍ പുരയിടത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറി വിജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ലില്ലിക്കുട്ടി. തന്നെ വിജയിപ്പിച്ച വാര്‍ഡിന് തൊട്ടടുത്ത വാര്‍ഡിലെ ജനങ്ങള്‍ക്കും തന്നെ അറിയാം അതിനാല്‍ വിജയിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്ന് തങ്കച്ചന്‍ പുരയിടവും പറയുന്നു.
What's Your Reaction?

