വണ്ടന്‍മേട് പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളായി: 21ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
വണ്ടന്‍മേട് പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളായി: 21ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
ഇടുക്കി: വണ്ടന്‍മേട് പഞ്ചായത്തിലെ 20 വാര്‍ഡുകളിലേയ്ക്കുമുള്ള യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എല്ലാവരും വെള്ളിയാഴ്ച പത്രിക സമര്‍പ്പിക്കും. ബിജെപിയില്‍നിന്ന് ജയിച്ച പഞ്ചായത്തംഗവും സിപിഐഎമ്മില്‍നിന്ന് യുഡിഎഫിലെത്തിയ 3 പേരും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. യുഡിഎഫ് സ്വതന്ത്രനടക്കം കോണ്‍ഗ്രസ് 18 സീറ്റിലും കേരള കോണ്‍ഗ്രസ് രണ്ട് സീറ്റിലുമാണ് മത്സരിക്കുന്നത്. ബിജെപി അംഗമായിരുന്ന ജി പി രാജനും യുഡിഎഫ് ടിക്കറ്റില്‍ സ്വതന്ത്രനായി മത്സരിക്കുന്നു. ഐഎന്‍ടിയുസി ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് രാജാമാട്ടുക്കാരന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ഭരണമാണ് ലക്ഷ്യമെന്നും അതിനുള്ള സ്ഥാനാര്‍ഥി പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബിന്‍സ് പാനോത്ത് അധ്യക്ഷനായി. ഡിസിസി അംഗം കെ പി സുദര്‍ശനന്‍, പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരി, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി എം പോള്‍, മണ്ഡലം വൈസ് പ്രസിഡന്റ് രാജു ബേബി, ഐഎന്‍ടിയുസി റിയല്‍ എസ്റ്റേറ്റ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് വി കെ മുത്തുകുമാര്‍, പഞ്ചായത്തംഗം ജി പി രാജന്‍, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു അക്കാട്ടുമുണ്ട, മണ്ഡലം സെക്രട്ടറി ഷാജി രാമനാട്ട്, എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

