റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലന പരമ്പര നടത്തി
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലന പരമ്പര നടത്തി
ഇടുക്കി: സമൂഹത്തില്‍ അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിച്ച് മനുഷ്യ ജീവന്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജും ആസ്റ്റര്‍ മെഡിസിറ്റിയും സംയുക്തമായി കട്ടപ്പനയില്‍ ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലന പരമ്പര സംഘടിപ്പിച്ചു. അടിയന്തിര ഘട്ടങ്ങളില്‍ ഒരു ജീവന്‍ രക്ഷിക്കുന്നതിനായി സാധാരണ പൗരന്മാരെ സജ്ജരാക്കുക എന്ന ഉന്നതമായ ലക്ഷ്യത്തോടെ പരിപാടി നടത്തുന്നത്. റോഡപകടങ്ങള്‍, ഹൃദയസ്തംഭനം, ശ്വാസംമുട്ടല്‍ തുടങ്ങിയ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പുള്ള ആദ്യ നിമിഷങ്ങളിലെ കൃത്യമായ പ്രഥമശുശ്രൂഷാ നടപടികള്‍ ഓരോ വ്യക്തിയുടെയും ജീവന്‍ നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമാണ്. ഈ അറിവ് വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും റോട്ടേറിയന്‍മാര്‍ക്കും നല്‍കുന്നതിലൂടെ ഒരു സേവന ശൃംഖല സൃഷ്ടിക്കാനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്. ആസ്റ്റര്‍ മെഡ്സിറ്റിയിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ലീഡ് കണ്‍സള്‍ട്ടന്റായ ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസ് പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കി. റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് പ്രസിഡന്റ് അഖില്‍ വിശ്വനാഥന്‍, സെക്രട്ടറി കിരണ്‍ ജോര്‍ജ് തോമസ്, ട്രഷറര്‍ ജോസ് ഫ്രാന്‍സിസ് എന്നിവരും മറ്റ് റോട്ടറി അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
What's Your Reaction?

