സത്രം-പുല്ലുമേട് കാനനപാതയില്‍ ആന്ധ്രാ സ്വദേശിയായ അയ്യപ്പഭക്തന്‍ കുഴഞ്ഞുവീണ് മരിച്ചു
സത്രം-പുല്ലുമേട് കാനനപാതയില്‍ ആന്ധ്രാ സ്വദേശിയായ അയ്യപ്പഭക്തന്‍ കുഴഞ്ഞുവീണ് മരിച്ചു
വണ്ടിപ്പെരിയാര്‍: സത്രം-പുല്ലുമേട് കാനനപാതയില്‍ സീതക്കുളം ഭാഗത്ത് അയ്യപ്പഭക്തന്‍ കുഴഞ്ഞുവീണ് മരിച്ചു. ആഡ്രാ സ്വദേശി മല്ലികാര്‍ജുന റെഡി (42) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ സത്രത്തില്‍നിന്ന് 10.30 ഓടെയാണ് ഇയാള്‍ സന്നിധാനത്തേയ്ക്ക് തിരിച്ചത്. സീതക്കുളത്തിനും സത്രത്തിനും ഇടയിലെത്തിയപ്പോള്‍ മല്ലികാര്‍ജുന റെഡിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് സത്രത്തിലുള്ള ആരോഗ്യം, വനം, പൊലീസ് വകുപ്പുകളിലെ ജീവനക്കാര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പൊലീസ് സ്ഥലത്തെത്തി.
What's Your Reaction?

