ലൈസന്‍സ് പുതുക്കല്‍ കാലാവധിനീട്ടിയത് ആശ്വാസകരം: വ്യാപാരി വ്യവസായി സമിതി
ലൈസന്‍സ് പുതുക്കല്‍ കാലാവധിനീട്ടിയത് ആശ്വാസകരം: വ്യാപാരി വ്യവസായി സമിതി

ഇടുക്കി: വ്യാപാര, വ്യവസായ, വാണിജ്യ സ്ഥാപനങ്ങളുടെ ലൈസൻസ് പിഴയില്ലാതെ പുതുക്കാനുള്ള കാലാവധി ഒക്‌ടോബർ 30 വരെ നീട്ടിയ സർക്കാർ നടപടിയെ കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. ഞായറാഴ്ച കാലാവധി അവസാനിക്കാനിരിക്കെ സമയം ദീർഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എം ബി രാജേഷിന് സംസ്ഥാന കമ്മിറ്റി നിവേദനം നൽകിയിരുന്നു. ചെറുകിട വ്യാപാരികൾ ഉൾപ്പെടെ നിരവധിപേർക്ക് ലൈസൻസ് പുതുക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. കെ- സ്മാർട്ട് പോർട്ടലിലെ തകരാറുകളും കെട്ടിടങ്ങളുടെ തരംമാറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിലവിലുണ്ട്. സർക്കാർ നടപടി വ്യാപാരികൾക്ക് ഏറെ ആശ്വാസകരമാണെന്ന് ജില്ലാ ഭാരവാഹികൾ പറഞ്ഞു.
What's Your Reaction?






