കോവില്‍മലയില്‍ ഭക്ഷ്യകിറ്റ് വിതരണം
കോവില്‍മലയില്‍ ഭക്ഷ്യകിറ്റ് വിതരണം

ഇടുക്കി:കോവില്‍മലയില്‍ പട്ടിക വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. കോവില്‍മല രാജാവ് രാമന്‍ രാജമന്നന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കാഞ്ചിയാര്‍ പഞ്ചായത്തിലെ പാമ്പാടികൂഴി, മുരിക്കാട്ടുകൂടി , കാഞ്ചിയാര്‍, അഞ്ചുരുളി, കിഴക്കേ മാട്ടുക്കട്ട, തുടങ്ങിയ മേഖലയിലെ എസ്. ടി വിഭാഗത്തില്‍പ്പെട്ട 360 കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യ കിറ്റുകളാണ് വിതരണം ചെയ്തത്.
എല്ലാവര്‍ഷവും പട്ടിക വികസന വകുപ്പിന് നേതൃത്വത്തില്‍ ഓണത്തിനാണ് കിറ്റുകള്‍ നല്‍കുന്നത് എന്നാല്‍ മഴക്കെടുതിയും വിലക്കയറ്റവും മൂലം നട്ടംതിരിയുന്ന സാധാരണക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2023 - 2024 വര്‍ഷത്തിലെ കിറ്റുകള്‍ വിതരണം ചെയ്തതെന്നു പഞ്ചായത്തംഗം റോയ് എവറസ്റ്റ് പറഞ്ഞു. പരിപാടിയില്‍ പഞ്ചായത്തംഗം ആനന്ദന്‍ വാഴപ്പറമ്പില്‍ , ലിനു ജോസ് ,എസ് .ടി പ്രമോട്ടര്‍ അശ്വതി രമേഷ് , ഇളയ രാജാവ് ചക്കന്‍ ബാലന്‍, എസ്. ടി ആനിമേറ്റര്‍ സിന്ധു പ്രശാന്ത്, കിഴക്കേമാട്ടുക്കട്ട ഊര് മൂപ്പന്‍ ഡി. സി രാഘവന്‍ തുടങ്ങിയവര്‍ പരിപാടികളില്‍ പങ്കെടുത്തു.
What's Your Reaction?






