നവീകരിച്ച പാറക്കടവ് ഹില്‍ടോപ്പ് അങ്കണവാടി കെട്ടിടം തുറന്നു
നവീകരിച്ച പാറക്കടവ് ഹില്‍ടോപ്പ് അങ്കണവാടി കെട്ടിടം തുറന്നു
ഇടുക്കി: കട്ടപ്പന പാറക്കടവ് ഹില്‍ടോപ്പ് അങ്കണവാടിയുടെ നവീകരിച്ച കെട്ടിടം നഗരസഭ കൗണ്‍സിലര്‍ ജോണി കുളംപള്ളി ഉദ്ഘാടനംചെയ്തു. നഗരസഭയുടെ 15 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം. കെട്ടിടത്തിനുമുകളില്‍ ചെറിയ ഹാളും നിര്‍മിച്ചിട്ടുണ്ട്. വാര്‍ഡ് സഭകള്‍ ഉള്‍പ്പെടെ സംഘടിപ്പിക്കാന്‍ പ്രയോജനപ്പെടും. അങ്കണവാടിക്ക് സ്ഥലംനല്‍കിയ കണിയാപറമ്പില്‍ റോസമ്മയെ ആദരിച്ചു. സെലീന, മേരിദാസന്‍, ഷിബു പുത്തന്‍പുരയ്ക്കല്‍, പി ഡി കുഞ്ഞുമോന്‍, ജോസ് കൊന്നയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

