മൂന്നാറില്‍ പെരുമഴക്കാലം: കഴിഞ്ഞവര്‍ഷത്തേക്കാള്‍ 33.7 ശതമാനം കൂടുതല്‍
മൂന്നാറില്‍ പെരുമഴക്കാലം: കഴിഞ്ഞവര്‍ഷത്തേക്കാള്‍ 33.7 ശതമാനം കൂടുതല്‍
ഇടുക്കി: ഈവര്‍ഷം ജനുവരി 1 മുതല്‍ ഒക്ടോബര്‍ 31 വരെ മൂന്നാറില്‍ പെയ്തത് 537.46 സെന്റീമീറ്റര്‍ മഴ. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 33.7 ശതമാനം കൂടുതല്‍. കഴിഞ്ഞവര്‍ഷം ലഭിച്ചത് 401.90 സെന്റീമീറ്റര്‍ മഴയാണ്. ജൂണ്‍ 1 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ 404.24 സെന്റീമീറ്റര്‍ മഴ ലഭിച്ചു. 2024ല്‍ ഇതേ കാലയളവില്‍ പെയ്തത് 356.31 സെന്റീമീറ്ററും. 47.93 സെന്റീമീറ്റര്‍ അധികം മഴ ഇത്തവണ ലഭിച്ചു. 10 വര്‍ഷത്തിനിടെ ജൂണില്‍ ഏറ്റവുമധികം മഴ ലഭിച്ചത് ഈവര്‍ഷമാണ്. 137.65 സെന്റീമീറ്റര്‍. കഴിഞ്ഞ 9 വര്‍ഷവും ജൂണ്‍ മാസത്തില്‍ ശരാശരി 58.25 സെന്റീമീറ്റര്‍ മഴയാണ് ലഭിച്ചത്. പശ്ചിമഘട്ടത്തിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളായ കല്ലാര്‍, കടലാര്‍, നയമക്കാട്, ഇരവികുളം, രാജമല എന്നിവിടങ്ങളിലാണ് ഇത്തവണ കൂടുതല്‍ മഴ പെയ്തത്.
What's Your Reaction?

