സേനാപതി വോളിബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു:  മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജ് വിജയ കിരീടം ചൂടി  

സേനാപതി വോളിബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു:  മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജ് വിജയ കിരീടം ചൂടി  

Mar 16, 2026 - 18:19
 0
സേനാപതി വോളിബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു:  മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജ് വിജയ കിരീടം ചൂടി  
This is the title of the web page

ഇടുക്കി: ഹൈറേഞ്ചിലെ കായിക പ്രേമികളുടെ ആഘോഷമായി മാറിയ സേനാപതി വോളിബോള്‍ ടൂര്‍ണമെന്റില്‍ ബിഷപ്പ് മൂര്‍ കോളേജ് മാവേലിക്കര  വിജയ കീരീടം ചൂടി. ഇടിവെട്ട് സ്മാഷുകളും കൃത്യമായ ബ്ലോക്കുകളും കിടിലന്‍ സര്‍വുകളുംകൊണ്ട് മലയോരത്തെ കായിക പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിച്ച് മലര്‍വാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വോളിബോള്‍ ടൂര്‍ണമെന്റിനാണ് സമാപനമായത്. വാശിയേറിയ പോരാട്ടടത്തിനൊടുവില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയെ പരാജയപെടുത്തിയാണ് ബിഷപ്പ് മൂര്‍ കോളേജ് മാവേലിക്കര വിജയിച്ചത്. വിജയിച്ച ടീമിന് 55,555 രൂപയും റണ്ണേഴ്‌സപ്പിന് 44,444 രൂപയുമാണ് സമ്മാനമായി ലഭിച്ചത്. എല്ലാ ദിവസവും സേനാപതിയിലെ ഗ്രൗണ്ടിലേക്ക് സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറിലേറെ കായിക പ്രേമികളാണ് എത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow