നിയമസഭ തെരഞ്ഞെടുപ്പ്: ബിജെപി രാജകുമാരിയില്‍ നയവിശദീകരണ യോഗം ചേര്‍ന്നു  

നിയമസഭ തെരഞ്ഞെടുപ്പ്: ബിജെപി രാജകുമാരിയില്‍ നയവിശദീകരണ യോഗം ചേര്‍ന്നു  

Mar 16, 2026 - 16:44
 0
നിയമസഭ തെരഞ്ഞെടുപ്പ്: ബിജെപി രാജകുമാരിയില്‍ നയവിശദീകരണ യോഗം ചേര്‍ന്നു  
This is the title of the web page

ഇടുക്കി: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി രാജകുമാരി പഞ്ചായത്ത് കമ്മിറ്റി ടൗണില്‍ നയവിശദീകരണ യോഗം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സിഎച്ച്ആര്‍ മേഖലയില്‍ പട്ടയം നല്‍കുന്നതിന് ഒരു നടപടിയും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും വിഷയത്തില്‍ ജില്ലയില്‍നിന്നുള്ള മന്ത്രി റോഷി അഗസ്റ്റിനും സി വി വര്‍ഗീസും എം എം മണിയുമെല്ലാം നോക്കുകുത്തികളായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രതീഷ് കുരുവിളാസിറ്റി അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി കെ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി, നേതാക്കളായ കെ പി അനീഷ്, വി എസ് സജിമോന്‍, അരുണ്‍ അമ്പാടി, അനീഷ്‌കുമാര്‍ കെ, ബാലന്‍ തെക്കേരിക്കല്‍, എല്‍ദോസ്  എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow