വലിയതോവാളയില്‍ കാട്ടുപന്നി ആക്രമണത്തില്‍ 3 തൊഴിലുറപ്പ്പ തൊഴിലാളികൾക്ക് പരിക്ക് 

വലിയതോവാളയില്‍ കാട്ടുപന്നി ആക്രമണത്തില്‍ 3 തൊഴിലുറപ്പ്പ തൊഴിലാളികൾക്ക് പരിക്ക് 

Feb 19, 2026 - 15:23
Feb 19, 2026 - 18:32
 0
വലിയതോവാളയില്‍ കാട്ടുപന്നി ആക്രമണത്തില്‍ 3 തൊഴിലുറപ്പ്പ തൊഴിലാളികൾക്ക് പരിക്ക് 
This is the title of the web page

ഇടുക്കി : വലിയതോവാളയിൽവനം വകുപ്പ് രക്ഷപെടുത്തിയ കാട്ടുപന്നി ആക്രമിച്ച് 3 തൊഴിലുറപ്പ് തൊഴിലാളികൾക് പരിക്ക്. വലിയതോവാള ഈഴപ്പറമ്പിൽ മിനി, കടനാംകുഴി ജെസി, വഴീപറമ്പിൽ ബിൻസി എന്നിവർക്കാണ് പരിക്കേറ്റത്. പാഞ്ഞെത്തിയ കാട്ടുപന്നി മിനിയെ ഇടിച്ചിടുകയും കുത്തിയും കടിച്ചും ആക്രമിക്കുകയുമായിരുന്നു. ഇവരെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ട് പേരെയും കാട്ടുപന്നി ആക്രമിച്ചത്. മിനിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ വേലിയിൽ കുടുങ്ങി കിടന്ന കാട്ടുപന്നിയെ വനം വകുപ്പ് രക്ഷപെടുത്താൻ ശ്രമിയ്ക്കുന്നതിനിടെയാണ് സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പുളിയൻമല വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുകയും പന്നിയെ രക്ഷപെടുത്താൻ ശ്രമിയ്ക്കുകയുമായിരുന്നു. ഇതിനിടെ കുതിച്ചു പാഞ്ഞ കാട്ടുപന്നി സമീപത്തെ കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന സ്ത്രീ തൊഴിലാളികളെ ആക്രമിച്ചു . പുലർച്ചെ മുതൽ മണികൂറുകളോളം കുടുങ്ങി കിടന്ന പന്നിയെ വനം വകുപ്പ് രക്ഷപെടുത്തിവിട്ടതാണെന്നാണ് നാട്ടുകാരുടെ ആരോപണം. പന്നിയെ പിടികൂടുന്നതിനുള്ള യാതൊരു വിധ സജീകരണങ്ങളും ഇല്ലാതെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയത്. ലൈസൻസ് ഉള്ള തോക്ക്ധാരികളെ വിവരം അറിയിച്ചിരുന്നെന്നും തങ്ങളെ കണ്ട ഉടൻ കുരുങ്ങി കിടന്ന തടസ്സം പൊട്ടിച്ച് കാട്ടുപന്നി രക്ഷപെടുകയുമായിരുന്നുമെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.

What's Your Reaction?

like

dislike

love

funny

angry

sad

wow