റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണ്‍ ഭാരവാഹികളുടെ സ്ഥാനാരോഹണം 25ന്
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണ്‍ ഭാരവാഹികളുടെ സ്ഥാനാരോഹണം 25ന്
ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണ്‍ 2026-27 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും 25ന് കട്ടപ്പന ടൗണ്‍ഹാളില്‍ നടക്കും. പ്രവര്‍ത്തനങ്ങളുടെ 25-ാം വര്‍ഷമായ ഇത്തവണ സില്‍വര്‍ ജൂബിലി ആഘോഷ നിറവിലാണ് ക്ലബ്. അനില്‍ രവീന്ദ്രന്‍ പ്രസിഡന്റായും പ്രദീപ് രാജന്‍ ചെട്ടിയാര്‍ സെക്രട്ടറിയായും രാജേഷ് എന്‍ എന്‍ ട്രഷററായും ചുമതലയേല്‍ക്കും. പുതിയ പ്രവര്‍ത്തനവര്‍ഷത്തില്‍ വിദ്യാഭ്യാസ പദ്ധതികള്‍, പ്രാഥമിക വിദ്യാഭ്യാസ സഹായങ്ങള്‍, മോട്ടിവേഷന്‍ ക്ലാസുകള്‍, ജൈവകൃഷി പ്രോത്സാഹനം, നേത്രചികിത്സാ-മെഡിക്കല്‍ ക്യാമ്പുകള്‍, വയോജന പരിപാലനം, കിടപ്പുരോഗികള്‍ക്കുള്ള കരുതല്‍ പദ്ധതികള്‍, രക്തദാന ക്യാമ്പുകള്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള യാത്രകള്‍, 350 ശുചീകരണ പ്രവര്‍ത്തനങ്ങള്‍, വാട്ടര്‍ സാനിറ്റേഷന്‍ പദ്ധതികള്‍ തുടങ്ങിയ വിവിധ സാമൂഹിക സേവന പരിപാടികള്‍ നടപ്പിലാക്കും. വാര്‍ത്താസമ്മേളനത്തില്‍ മനോജ് എബ്രാഹാം, പ്രദീപ് എസ് മണി, അനില്‍ രവീന്ദ്രന്‍, പ്രദീപ് രാജന്‍, തോമസ് മാത്യു, വിനീഷ് കുമാര്‍, ഷിബു കെ ആര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?