കട്ടപ്പന സെന്റ് ജോണ്‍സ് കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ ഫാര്‍മസിസ്റ്റ് ദിനം ആഘോഷിച്ചു
കട്ടപ്പന സെന്റ് ജോണ്‍സ് കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ ഫാര്‍മസിസ്റ്റ് ദിനം ആഘോഷിച്ചു

ഇടുക്കി: കട്ടപ്പന സെന്റ് ജോണ്‍സ് കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് ആന്റ് റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഫാര്‍മസിസ്റ്റ് ദിനാഘോഷം സംഘടിപ്പിച്ചു. ആശുപത്രി ഡയറക്ടര്‍ ബ്രദര്‍ ബൈജു വാലുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയില്‍ രോഗി ശുശ്രൂഷയില്‍ ദൈവത്തിനോടുചേര്‍ന്ന് നില്‍ക്കുന്ന സ്ഥാനമാണ് ഫാര്‍മസിസ്റ്റുകള്‍ക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു.ഫാര്‍മസി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രാജപാണ്ടി ആര്‍, ആശുപത്രി ജനറല്‍ മാനേജര്‍ ജേക്കബ് കോര, വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. ശ്രീകാന്ത് എം.സി, അമ്പിളി സ്‌കറിയ എന്നിവര്‍ സംസാരിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തപ്പെട്ട പോസ്റ്റര്‍ പ്രസന്റേഷന്‍ മത്സരത്തിലും പ്രസംഗ മത്സരത്തിലും ബി.ഫാം, ഡി.ഫാം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
What's Your Reaction?






