വൈഎംസിഎ അണക്കരയില്‍ പ്രാര്‍ത്ഥനായോഗം നടത്തി
വൈഎംസിഎ അണക്കരയില്‍ പ്രാര്‍ത്ഥനായോഗം നടത്തി
ഇടുക്കി: വൈഎംസിഎയുടെ അഖിലലോക പ്രാര്‍ത്ഥന വാരത്തോടനുബന്ധിച്ച് അണക്കരയില്‍ പ്രാര്‍ത്ഥനായോഗം സംഘടിപ്പിച്ചു. അണക്കര സെന്റ് തോമസ് ഫെറോന പള്ളി വികാരി ഫാ. ജേക്കബ് ജോര്‍ജ് പീടികയില്‍ നേതൃത്വം നല്‍കി. വൈഎംസിഎയും വൈഡബ്ല്യുസിഎയും ചേര്‍ന്ന് 9 മുതല്‍ 15 വരെ ലോക വ്യാപകമായി പ്രാര്‍ത്ഥനാവാരം ആചരിച്ച് വരുന്നതിന്റെ ഭാഗമായാണ് അണക്കരയിലും പരിപാടി സംഘടിപ്പിച്ചത്. വൈഎംസിഎ അംഗങ്ങളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. കുമളി മേഖലാ ജോയിന്റ് സെക്രട്ടറി ജേക്കബ് പി സി അധ്യക്ഷനായി. ബോര്‍ഡ് അംഗം സാബു കുറ്റിപാലിക്കല്‍, ജോഷി ജോസഫ്, ജോണ്‍ പി ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

