പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മർദിച്ച മ്ലാമല സ്വദേശി പിടിയിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മർദിച്ച മ്ലാമല സ്വദേശി പിടിയിൽ
ഇടുക്കി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മർദിച്ച യുവാവിനെ വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റുചെയ്തു. മ്ലാമല പുത്തൻമഠത്തിൽ വിഷ്ണു(30) ആണ് അറസ്റ്റിലായത്. 2 ദിവസങ്ങൾക്ക് മുമ്പ് പെൺകുട്ടിയുടെ വീടിന് സമീപത്തുനിന്ന് മുഖംമൂടി ധരിച്ചൊരാൾ കുട്ടിയെ വിളിച്ച് അടുത്ത കുറ്റിക്കാട്ടിൽ കൊണ്ടുപോയി ഇരുകരണത്തിനും അടിക്കുകയും കവിളിൽ കടിക്കുകയും ചെയ്തു.
തുടർന്ന് കുട്ടി വീട്ടിൽ വന്ന് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വീട്ടുകാർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. തുടർന്ന് ഇവർ നടത്തിയ കൗൺസിങ്ങിലാണ് കുട്ടി വിവരങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന് വണ്ടിപ്പെരിയാർ പൊലീസിൽ കേസ് നൽകി. പൊലീസ് വിഷ്ണുവിനെ ചോദ്യം ചെയ്യാൻ സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയിൽ
ഹാജരാക്കി റിമാൻഡ് ചെയ്തു.
What's Your Reaction?

