അതിദാരുണം: കട്ടപ്പനയിലെ ഡ്രെയ്‌നേജിനുള്ളില്‍ കുടുങ്ങിയ 3 തൊഴിലാളികളും മരിച്ചു
അതിദാരുണം: കട്ടപ്പനയിലെ ഡ്രെയ്‌നേജിനുള്ളില്‍ കുടുങ്ങിയ 3 തൊഴിലാളികളും മരിച്ചു

ഇടുക്കി: കട്ടപ്പനയിലെ ഹോട്ടലിന്റെ ഡ്രെയ്‌നേജ് വൃത്തിയാക്കുന്നതിനിടെ ഉള്ളില്‍ കുടുങ്ങിയ 3 തൊഴിലാളികളും മരിച്ചു. തമിഴ്‌നാട് കമ്പം സ്വദേശി ജയറാം, ഗൂഢല്ലൂര്‍ സ്വദേശി സെല്‍വം എന്നിവരും മറ്റൊരു കമ്പം സ്വദേശിയുമാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10ഓടെയാണ് സംഭവം. കട്ടപ്പന- പുളിയന്‍മല റൂട്ടില്‍ പാറക്കടവിനുസമീപമുള്ള ഹോട്ടലിന്റെ ഡ്രെയ്‌നേജ് വൃത്തിയാക്കുന്നതിനിടെയാണ് മൂവരും അകത്ത് കുടുങ്ങിയത്. മാന്‍ഹോളിലേക്ക് ആദ്യം ഇറങ്ങിയയാള്‍ അപകടത്തില്‍പെട്ടതോടെ ഇദ്ദേഹത്തെ രക്ഷിക്കാന്‍ പിന്നാലെ ഇറങ്ങിയ മറ്റ് രണ്ടുപേരും കുടുങ്ങുകയായിരുന്നു. ഹോട്ടലിന്റെ അറ്റകുറ്റപ്പണിയില്‍ ഏര്‍പ്പെട്ടിരുന്ന മറ്റുതൊഴിലാളികള്‍ ഇവരെ കാണാത്തതിനെ തുടര്‍ന്ന് വിവരം കട്ടപ്പന അഗ്‌നിരക്ഷാസേനയേയും പൊലീസിനെയും അറിയിച്ചു. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് മണ്ണ് നീക്കി കോണ്‍ക്രീറ്റ് സ്ലാബ് പൊളിച്ചാണ് മൂവരെയും പുറത്തെടുത്തത്. ഉടന്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലുമായി എത്തിച്ചെങ്കിലും മരിച്ചു.
What's Your Reaction?






