കട്ടപ്പനയിലെ ഡ്രെയ്‌നേജ് അപകടം: 2 പേര്‍ മരിച്ചു: ഒരാള്‍ അതീവ ഗുരുതരാവസ്ഥയില്‍
കട്ടപ്പനയിലെ ഡ്രെയ്‌നേജ് അപകടം: 2 പേര്‍ മരിച്ചു: ഒരാള്‍ അതീവ ഗുരുതരാവസ്ഥയില്‍

ഇടുക്കി: കട്ടപ്പന നഗരത്തില്‍ ഹോട്ടലിന്റെ ഡ്രെയ്‌നേജ് വൃത്തിയാക്കുന്നതിനിടെ ഉള്ളില്‍ കുടുങ്ങിയ മൂന്നുപേരില്‍ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ അതീവ ഗുരുതരാവസ്ഥയില്‍ നഗരത്തിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. തമിഴ്‌നാട് കമ്പം സ്വദേശികളാണ് അപകടത്തില്‍പെട്ടത്. ചൊവ്വ രാത്രി 10.15ഓടെയാണ് സംഭവം. കട്ടപ്പന- പുളിയന്‍മല റൂട്ടില്‍ പാറക്കടവിനുസമീപമുള്ള ഹോട്ടലിന്റെ ഡ്രെയ്‌നേജ് വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികള്‍ ഉള്ളില്‍ കുടുങ്ങിയത്. തുടര്‍ന്ന് കട്ടപ്പന അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് ഒരുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് കോണ്‍ക്രീറ്റ് സ്ലാബ് പൊളിച്ചാണ് മൂവരെയും പുറത്തെടുത്തത്.
What's Your Reaction?






