റെയിന്‍ 40 ഫുട്‌ബോള്‍ പെനാല്‍ട്ടി ഷൂട്ടൗട്ട് മത്സരം: മൂന്നാര്‍ ഗവ. എന്‍ജിനീയറിങ് കോളേജ് ചാമ്പ്യന്‍മാര്‍
റെയിന്‍ 40 ഫുട്‌ബോള്‍ പെനാല്‍ട്ടി ഷൂട്ടൗട്ട് മത്സരം: മൂന്നാര്‍ ഗവ. എന്‍ജിനീയറിങ് കോളേജ് ചാമ്പ്യന്‍മാര്‍

ഇടുക്കി : ഗ്രീന്‍സ് മൂന്നാറിന്റെ നേതൃത്വത്തില്‍ നടന്ന രണ്ടാമത് റെയിന്‍ 40 ഫുട്‌ബോള്‍ പെനാല്‍ട്ടി ഷൂട്ടൗട്ട് മത്സരം സമാപിച്ചു . മൂന്നാര്‍ ഗവ. എന്‍ജിനീയറിങ് കോളേജ് രണ്ടാം തവണയും ചാമ്പ്യന്‍മാരായി. സമാപന സമ്മേളനത്തില്‍ മൂന്നാര്‍ ഡിവൈഎസ്പി അലക്‌സ് ബേബി ട്രോഫികള്‍ വിതരണം ചെയ്തു. സെല്‍ട്ട എഫ്‌സി പള്ളുരുത്തി രണ്ടാം സ്ഥാനവും കെഡിഎച്ച്പി കമ്പനി ഗൂഡാര്‍വിള ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 32 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. കെഡിഎച്ച്പി കമ്പനി സ്‌പോണ്‍സര്‍ ചെയ്ത 25000 രൂപ ക്യാഷ് പ്രൈസും ഗ്രീന്‍സ് മൂന്നാറിന്റെ ട്രോഫിയുമാണ് ഒന്നാം സ്ഥാനകാര്‍ക്ക്. രണ്ടാം സ്ഥാനകാര്‍ക്ക് 10000 രൂപയും ട്രോഫിയും, മൂന്നാം സ്ഥാനകാര്‍ക്ക് 5000 രൂപയും ട്രോഫിയും. എ രാജ എംഎല്‍എ കിക്കോഫ് ചെയ്ത് മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു. സമാപന സമ്മേളനത്തില്‍ കെഡിഎച്ച്പി കമ്പനി പ്രതിനിധി സി അജയകുമാര്‍, ജില്ലാ പഞ്ചായത്തംഗം എം ഭവ്യ, ഗ്രീന്‍സ് മൂന്നാര്‍ പ്രസിഡന്റ് ബിജു മാത്യു, സെക്രട്ടറി സാജു ആലക്കാപ്പള്ളി, ഷിബു ശങ്കരത്തില്‍, ലിജി ഐസക് തുടങ്ങിയവര്‍ സംസാരിച്ചു. മണ്‍സൂണ്‍ ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രീന്‍സ് മൂന്നാറിന്റെ നേതൃത്യത്തില്‍ റെയ്ന്‍ 40 എന്ന പേരില്‍ ഫുട്‌ബോള്‍ പെനാല്‍ട്ടി ഷൂട്ടൗട്ട് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
What's Your Reaction?






