വെള്ളയാംകുടി മുസ്ലിം പള്ളിപ്പടി -നത്തുകല്ല് റോഡ് തുറന്നു

വെള്ളയാംകുടി മുസ്ലിം പള്ളിപ്പടി -നത്തുകല്ല് റോഡ് തുറന്നു

Jul 7, 2026 - 15:13
 0
വെള്ളയാംകുടി മുസ്ലിം പള്ളിപ്പടി -നത്തുകല്ല് റോഡ് തുറന്നു
This is the title of the web page

ഇടുക്കി: കട്ടപ്പന വെള്ളയാംകുടി മുസ്ലിം പള്ളിപ്പടി - നത്തുകല്ല് റോഡ് നവീകരണം പൂര്‍ത്തിയാക്കി തുറന്നുനല്‍കി. റോയി കെ. പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യപങ്ക് വഹിച്ചവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. തുടര്‍ന്ന് പ്രദേശവാസികളുടെ വിവിധ ആവശ്യങ്ങളുന്നയിച്ച എംഎല്‍എയ്ക്ക് നിവേദനവും നല്‍കി. വാര്‍ഡ് കൗണ്‍സിലര്‍ ഷൈനി സണ്ണി ചെറിയാന്‍ അധ്യക്ഷയായി. മഹിള കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ് രത്‌നമ്മ സുരേന്ദ്രന്‍, ഡോ. ജേക്കബ് കാഞ്ഞിരക്കാട്ട്, സാജന്‍ കുറിച്ചിയില്‍, മുഹമ്മദ് അജ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow