ബൈസണ്‍വാലി വഴി തേനിക്ക് ആരംഭിച്ച പുതിയ കെഎസ്ആര്‍ടിസി ബസിന് സ്വീകരണം നല്‍കി 

ബൈസണ്‍വാലി വഴി തേനിക്ക് ആരംഭിച്ച പുതിയ കെഎസ്ആര്‍ടിസി ബസിന് സ്വീകരണം നല്‍കി 

Jul 7, 2026 - 15:22
 0
ബൈസണ്‍വാലി വഴി തേനിക്ക് ആരംഭിച്ച പുതിയ കെഎസ്ആര്‍ടിസി ബസിന് സ്വീകരണം നല്‍കി 
This is the title of the web page

ഇടുക്കി: തൊടുപുഴയില്‍നിന്ന് ബൈസണ്‍വാലി വഴി തേനിക്ക് പുതിയ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചു. തിങ്കഴാള്ച്ച ഉച്ചകഴിഞ്ഞ് ബൈസണ്‍വാലിയിലെത്തിയ ബസിന് നാട്ടുകാരും യുഡിഎഫ് മണ്ഡലം കമ്മിറ്റിയും വ്യാപാരികളും ചേര്‍ന്ന് സ്വീകരണം നല്‍കി. ഉച്ചയ്ക്ക് 1ന് തൊടുപു ഴയില്‍ നിന്നാരംഭിക്കുന്ന സര്ഡവീസ് വൈകിട്ട് 3.30ഓടെ ബൈസണ്‍വാലിയിലെത്തും. തുടര്‍ന്ന് കജനാപ്പാറ, പൂപ്പാറ വഴി ബോഡിനായ്ക്കുന്നൂരിലേക്ക് പോകുന്ന ബസ് വൈകിട്ട് 6.10ന് തേനിയില്‍ എത്തുന്ന വിധമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ഈ ബസ് രാത്രി 8ന് തേനിയില്‍ നിന്ന് പുറപ്പെട്ട് പൂപ്പാറ, മുന്നാര്‍ വഴി എറണാകുളത്തേക്ക് പോകും. ഇതുകൂടാതെ മറ്റൊരു കെഎസ്ആര്‍ടിസി ബസും ബൈസണ്‍വാലി വഴി തേനിക്ക് സര്‍വീസ് നടത്തുന്നുണ്ട്. സാധാരണക്കാരായ തമിഴ് തോട്ടം തൊഴിലാളികള്‍ക്കും വിവിധ ആവശ്യങ്ങള്‍ക്ക് തമിഴ്‌നാട്ടിലേക്ക് പോകുന്ന സാധാരണക്കാര്‍ക്കും ഈ സര്‍വീസുകള്‍ ഏറെ ആശ്വാസകരമാണ്. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, എഫ് രാജ എംഎല്‍എ എന്നിവര്‍ മുന്‍കയ്യെടുത്താണ് പുതിയ സര്‍വീസ് ആരംഭിച്ചത്. സ്വീകരണ യോഗത്തില്‍ എഫ് രാജ എംഎല്‍എ, സജി പുതക്കുഴി, ടിഎം രതീഷ്, സിജു ജേക്കബ്, സിജു ഏഴാനി, കുര്യാക്കോസ് ചേലമൂട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow