ജെസിഐ പുറ്റടി സ്‌പൈസ് ഹില്‍സിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

ജെസിഐ പുറ്റടി സ്‌പൈസ് ഹില്‍സിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

Jan 4, 2026 - 10:50
 0
ജെസിഐ പുറ്റടി സ്‌പൈസ് ഹില്‍സിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
This is the title of the web page

ഇടുക്കി: ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ പുറ്റടി സ്‌പൈസ് ഹില്‍സ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് നടത്തി. സോണ്‍ 22 പ്രസിഡന്റ് ശ്യാം മോഹന്‍ ഉദ്ഘാടനം ചെയ്തു. 148 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ 18നും 40 നും വയസിനിടയില്‍ പ്രായമുള്ള യുവജനങ്ങളുടെ അന്താരാഷ്ട്ര സന്നദ്ധ സംഘടനയാണ്. നേതൃത്വ വികസനം, സാമൂഹ്യ സേവനം, സംരംഭകത്വം, സൗഹൃദം എന്നിവയിലൂടെ  മാറ്റങ്ങള്‍ വരുത്തുക എന്നതാണ് ലക്ഷ്യം. 2025 ലെ പ്രസിഡന്റ് മഹേഷ് മോഹന്‍ അധ്യക്ഷനായി. പുതിയ പ്രസിഡന്റായി ജസ്റ്റിന്‍ ജോസഫും സെക്രട്ടറിയായി ജോമേഷ് ജോസും ട്രഷററായി വിഷ്ണു ഉണ്ണികൃഷ്ണനും സ്ഥാനമേറ്റു. സോണ്‍ വൈസ് പ്രസിഡന്റ് ജിബിന്‍ സി മാത്യു, സോണ്‍ ബിസിനസ് ഡയറക്ടര്‍ സോബിന്‍ അക്കിലേട്ട്, പ്രോഗ്രാം ഡയറക്ടര്‍ നിതിന്‍ എസ് തോമസ്, മീനു മാത്യു, അന്നാ തെരേസ് ലിജോ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow