പീരുമേട്ടിലെ വന്യമൃഗശല്യത്തിന് പരിഹാരം: വനം വകുപ്പ്
പീരുമേട്ടിലെ വന്യമൃഗശല്യത്തിന് പരിഹാരം: വനം വകുപ്പ്

ഇടുക്കി: പീരുമേട് ജനവാസ മേഖലകളിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണുമെന്ന് വനം വകുപ്പ്. കഴിഞ്ഞ ദിവസം പീരുമേട് പഞ്ചായത്ത് പ്രസിഡൻ്റ് ആർ. ദിനേശൻ്റെ നേതൃത്വത്തിൽ പ്രദേശവാസികളുടെയും വനപാലകരുടെയും യോഗം ചേർന്നിരുന്നു . യോഗത്തിൽ പ്രദേശവാസികൾ ആശങ്ക പങ്കുവച്ചിരുന്നു
പീരുമേട് പ്ലാക്കത്തടം മേഖലയിൽ 10 കിലോമീറ്റർ ദൂരം വേലി സ്ഥാപിക്കാൻ 1.14 കോടി രൂപ നബാർഡ് അനുവദിച്ചതായി കോട്ടയം ഡിഎഫ്ഒ എസ്. രാജേഷ് അറിയിച്ചു. കൂടാതെ മതമ്പ, കണയങ്കവയൽ മേഖലയിൽ 16 കിലോമീറ്റർ ദൂരം വേലി നിർമിക്കാൻ നബാർഡ് തുക വകയിരുത്തിയിട്ടുണ്ടെന്നും പെരുവന്താനം പഞ്ചായത്ത് കൃഷിവകുപ്പുമായി ചേർന്ന് ആറര കിലോമീറ്റർ ദൂരം സൗരോർജ്ജവേലി സ്ഥാപിക്കുന്നത്തിനോടൊപ്പം അവ സംരക്ഷിക്കാൻ വനം വകുപ്പും പഞ്ചായത്തും തദ്ദേശവാസികളുമായി ചേർന്ന് സംയുക്ത സമിതി ഉണ്ടാക്കുമെന്നും ഡി.എഫ്. ഒ അറിയിച്ചു
What's Your Reaction?






