ജില്ലാ പഞ്ചായത്തിന്റെ വനിതാ റിക്കറേഷന്‍ ക്ലബ് കാടുകയറി നശിക്കുന്നു
ജില്ലാ പഞ്ചായത്തിന്റെ വനിതാ റിക്കറേഷന്‍ ക്ലബ് കാടുകയറി നശിക്കുന്നു
ഇടുക്കി: ജില്ലാ പഞ്ചായത്ത് വാഴത്തോപ്പില്‍ നിര്‍മിച്ച വനിതാ റിക്കറേഷന്‍ ക്ലബ് കാടുകയറി നശിക്കുന്നു. 25 ലക്ഷം രൂപ മുതല്‍മുടക്കി 2020ലാണ് വനിത റിക്രഷന്‍ ക്ലബ് നിര്‍മിച്ചത്. റോഡുപോലും ഇല്ലാത്ത സ്ഥലത്ത് ജിഐ ഷീറ്റ് ഉപയോഗിച്ചാണ് പൂര്‍ണമായും നിര്‍മാണം നടത്തിയത്. വനിതകളുടെ കായിക ശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഷട്ടില്‍ കോര്‍ട്ടും ശുചിമുറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടുകൂടിയാണ് കെട്ടിടം നിര്‍മിച്ചത്. പാതിവഴിയില്‍ നിലച്ച നിര്‍മാണം അടുത്ത ഭരണസമിതി അധികാരത്തിലെത്തിയിട്ടും പൂര്‍ത്തിയാക്കിട്ടില്ല. ജനപ്രതിനിധികള്‍ അഴിമതിക്കും മറ്റുമായിട്ടാണ് ഓരോ പദ്ധതികള്‍ക്ക് രൂപം നല്‍കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ജില്ലാ ആസ്ഥാന മേഖലയായ ചെറുതോണിയില്‍ പൊതുശൗചാലയം പോലുമില്ലാത്ത സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രയോജനമില്ലാത്ത പദ്ധതിക്കായി പണം ചെലവഴിച്ചത്. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി നൂറുകണക്കിന് കെട്ടിടങ്ങളാണ് ഉപയോഗിക്കാതെ നശിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം കാഴ്ചകള്‍ മുമ്പില്‍ നില്‍ക്കുമ്പോഴാണ് വീണ്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി പൊതുപണം നശിപ്പിക്കുന്നത്. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
What's Your Reaction?