ഇന്‍ഫാം രജതജൂബിലി സമാപനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു
ഇന്‍ഫാം രജതജൂബിലി സമാപനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു
ഇടുക്കി : ഭൂപ്രശ്നങ്ങൾ ഇന്ന് പല ജില്ലകളിലും നേരിടുന്നുണ്ട്. അതിൽ ഏറ്റവും കൂടുതലുള്ള ജില്ല ഇടുക്കിയാണ് . ഇതിന് അടിയന്തര പരിഹാരം ഉണ്ടാകണം. ഉപാധിരഹിത പട്ടയമാണ് വേണ്ടത് എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
ഇൻഫാം രജതജൂബിലി സമാപന ആഘോഷങ്ങളുടെ ആരംഭം കുറിച്ചുകൊണ്ടുള്ള പൊതുസമ്മേളനം കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയിലും നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ചെറുകുട കാർഷികമേഖല മുതൽ തോട്ടം മേഖലകൾ വരെ ഇത് നീളുന്നു. ആധുനിക സംവിധാനങ്ങൾ കാർഷിക മേഖലയിൽ ഉപയോഗപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും പാലുൽപനങ്ങളുടെ വില കൂട്ടി ക്ഷീരകർഷകരെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട കർഷകരെയും കർഷക കുടുംബങ്ങളെയും ചേർത്തുപിടിച്ചുകൊണ്ട് കാർഷിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളും നേട്ടങ്ങളുമാണ് ഇൻഫാം നേടിയത്. കേരളത്തിൽനിന്ന് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഇൻഫാം വളർന്നു. പരുപാടിയോടനുബന്ധിച്ചു നടന്ന കർഷക മഹാ റാലിയിൽ ആയിരകണക്കിന് കർഷകർ അണി നിരന്നു. കാഞ്ഞിരപ്പള്ളി കാർഷിക ജില്ല രക്ഷാധികാരി മാർ ജോസ് പുളിക്കൽ അധ്യക്ഷനായി. കാഞ്ഞിരപ്പള്ളി രൂപത മുൻ ബിഷപ്പ് മാർ മാത്യു അറക്കൽ, മന്ത്രി റോഷി ആഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എംപി, ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ, ദേശീയ സെക്രട്ടറി മാത്യു മാംപറമ്പിൽ, കാഞ്ഞിരപ്പള്ളി കാർഷിക ജില്ലാ പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു, ജോർജ് പൊട്ടക്കയ്ക്കൽ, ജോയി വെട്ടിക്കുഴി എന്നിവർ സംസാരിച്ചു.
What's Your Reaction?