മുരിക്കാശേരി തണല്‍ ദയ റീഹാബിലിറ്റിഷന്‍ ട്രസ്റ്റ് വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
മുരിക്കാശേരി തണല്‍ ദയ റീഹാബിലിറ്റിഷന്‍ ട്രസ്റ്റ് വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
ഇടുക്കി: മുരിക്കാശേരി തണല്‍ ദയ റീഹാബിലിറ്റിഷന്‍ ട്രസ്റ്റിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ചേര്‍ന്നു. ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. വി. ഇദ്രീസ് മുഖ്യപ്രഭാഷണം നടത്തി. സാമ്പത്തിക ബുദ്ധിമുട്ടുള്ള വൃക്ക രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ഡയാലിസിസ്, ഫിസിയോ തെറാപ്പി ആവശ്യമായ വരുന്ന രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ തെറാപ്പി സേവനം, പാലിയേറ്റീവ് സേവനങ്ങള്‍, ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കാന്‍സര്‍, കിഡ്‌നി, ഹൃദ്രോഗം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ നേരിടുന്ന നിര്‍ധന
കുടുംബങ്ങള്‍ക്ക് സഹായം, രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, വാട്ടര്‍ ബെഡ്, വീല്‍ചെയര്‍ പോലുള്ള ഉപകരണങ്ങള്‍ സമാഹരിച്ചുനല്‍കുക തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് തണല്‍ നടത്തിവരുന്നത്. തണല്‍ പ്രസിഡന്റ് അന്‍വര്‍ കെ എച്ച് അധ്യക്ഷനായി. നൗഷാദ് പി എസ്,
ബജറ്റ് ട്രഷറര്‍ എം ഐ ബഷീര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. എംഐ ബഷീര്‍, മോഹനന്‍ പ്ലാക്കല്‍, ബഷീര്‍ ചിറയില്‍, ഷിജോ വാളികുളം,
നിസാര്‍ കാരങ്ങുടി, അന്‍വര്‍ കാരിമാറ്റം, ഷംസുദീന്‍ കെ ബി, സെയ്ത് പൊന്നപ്പാല എന്നിവരാണ്
പുതിയ ഭാരവാഹികള്‍.
What's Your Reaction?