അയ്യപ്പന്‍കോവിലില്‍ മുട്ടക്കോഴി വിതരണം
അയ്യപ്പന്‍കോവിലില്‍ മുട്ടക്കോഴി വിതരണം

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ ഗുണഭോക്താക്കള്‍ക്ക് മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. പദ്ധതിക്കായി 5.42 ലക്ഷം രൂപ വകയിരുത്തിയിരുന്നു. 50 രൂപ ഗുണഭോക്തൃവിഹിതം ഈടാക്കി 5 കോഴിക്കുഞ്ഞുങ്ങളെയാണ് നല്‍കിയത്. അയ്യപ്പന്‍കോവില്‍ മൃഗാശുപത്രിയില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് അംഗം സോണിയ ജെറി, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ റീജ വി നാഥ്, സിന്ധു സി പി, സുനില്‍ രാജ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






