മരത്തൈകള്‍ നട്ടും വിതരണം ചെയ്തും കുട്ടികള്‍: പച്ചടി ശ്രീനാരായണ എല്‍പി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം
മരത്തൈകള്‍ നട്ടും വിതരണം ചെയ്തും കുട്ടികള്‍: പച്ചടി ശ്രീനാരായണ എല്‍പി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം

ഇടുക്കി: പച്ചടി ശ്രീനാരായണ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരത്തൈകള്‍ നട്ടും വിതരണം ചെയ്തും പരിസ്ഥിതി ദിനം ആചരിച്ചു. കുട്ടികളെല്ലാവരും വീടുകളില്‍ തൈകള്‍ നട്ടശേഷം ഓരോ തൈകളുമായി സ്‌കൂളിലെത്തി. തുടര്‍ന്ന് സഹപാഠികള്‍ക്കും അധ്യാപകര്‍ക്കുമായി വിതരണം ചെയ്തു. ഓരോരുത്തര്‍ക്കും ഒരുതൈ ലഭിക്കും വിധമാണ് പരിപാടി സംഘടിപ്പിച്ചത്. പ്രകൃതി സംരക്ഷണത്തെക്കുറിച്ച് ഹെഡ്മാസ്റ്റര്‍ പി കെ ബിജു സന്ദേശം നല്‍കി. ഓരോ ക്ലാസിലും പ്രകൃതി സംരക്ഷണ കവിതകള്‍, ചിത്രരചന, പോസ്റ്റര്‍ നിര്‍മാണം എന്നിവ നടത്തി. സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് സതീഷ് കെ വി, അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






