കട്ടപ്പനയില്‍ ജില്ലാ അണ്ടര്‍ 19 ചെസ് സെലക്ഷന്‍ ചാമ്പ്യന്‍ഷിപ്പ് നടത്തി
കട്ടപ്പനയില്‍ ജില്ലാ അണ്ടര്‍ 19 ചെസ് സെലക്ഷന്‍ ചാമ്പ്യന്‍ഷിപ്പ് നടത്തി
ഇടുക്കി: കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലും സ്റ്റേറ്റ് ചെസ് ടെക്നിക്കല്‍ കമ്മിറ്റിയും ജില്ലാ ഓര്‍ഗനൈസിങ് കമ്മിറ്റിയുടെയും സഹകരണത്തോടെ കട്ടപ്പനയില്‍ ജില്ലാ അണ്ടര്‍-19 ചെസ് സെലക്ഷന്‍ ചാമ്പ്യന്‍ഷിപ്പ് നടത്തി. ചെസ് കായികരംഗത്തെ യുവപ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും സംസ്ഥാനതല മത്സരത്തിനുള്ള ടീമിനെ തിരഞ്ഞെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ഓപ്പണ്‍, ഗേള്‍സ് വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ 30ലേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഓപ്പണ്‍ വിഭാഗത്തില്‍ ഋതുദേവ് മനു ഒന്നാം സ്ഥാനവും അഭിഷേക് മനോജ് രണ്ടാം സ്ഥാനവും ഋത്വിക് മനു മൂന്നാം സ്ഥാനവും അലന്‍സ് ഇ എസ് നാലാം സ്ഥാനവും നേടി. ഗേള്‍സ് വിഭാഗത്തില്‍ സിയ സിജു ഒന്നാം സ്ഥാനവും അലൈന്‍ മരിയ മനോജ് രണ്ടാം സ്ഥാനവും മിത്ര ജോബി മൂന്നാം സ്ഥാനവും അദീന സാബിന്‍ നാലാം സ്ഥാനവും കരസ്ഥമാക്കി. ജില്ലാ ചെസ് ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ രാജന്‍ കെ എന്‍, ആര്‍ബിറ്ററും വൈസ് ചെയര്‍പേഴ്‌സണുമായ ജോബി ജോസ് എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. തൃശൂരില്‍ നടക്കുന്ന സംസ്ഥാന അണ്ടര്‍-19 ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇരു വിഭാഗങ്ങളിലെയും ആദ്യ നാല് സ്ഥാനക്കാര്‍ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
What's Your Reaction?