'ഓണത്തിന് ഒരുക്കാം വിളവിന്റെ വിസ്മയം' പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കഞ്ഞിക്കുഴിയില്‍ നടത്തി
'ഓണത്തിന് ഒരുക്കാം വിളവിന്റെ വിസ്മയം' പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കഞ്ഞിക്കുഴിയില്‍ നടത്തി
ഇടുക്കി: സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ 'ഓണത്തിന് ഒരുക്കാം വിളവന്റെ വിസ്മയം' എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു. കിസാന്‍ ഘോഷ്ടി ഇടുക്കി ബ്ലോക്കുതല ഉദ്ഘാടനം ആത്മ പ്രൊജക്ട് ഡയറക്ടര്‍ ഡീന എബ്രാഹം നിര്‍വഹിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ് അധ്യക്ഷനായി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി മുഖ്യപ്രഭാഷണം നടത്തി.
ഡെപ്യൂട്ടി ഡയക്ടര്‍ പ്രിയദര്‍ശനി പി പദ്ധതി, കഞ്ഞിക്കുഴി കൃഷി ഓഫീസര്‍ അബീന്‍ഷ അഷറഫ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സുജിതാമോള്‍ സി എസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സോന ട്രീസാ ജോബി, അജിത്ത്കുമാര്‍ കെ കെ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോയിമോന്‍ സണ്ണി, ബിജുമോന്‍ സക്കറിയ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?