കുമളി പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് ധനപാലന് യാത്രയയപ്പ് നല്‍കി
കുമളി പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് ധനപാലന് യാത്രയയപ്പ് നല്‍കി
ഇടുക്കി: 15 വര്‍ഷത്തെ സേവനത്തിനുശേഷം സര്‍വീസില്‍നിന്ന് വിരമിക്കുന്ന ഹോം ഗാര്‍ഡ് ടി ധനപാലന് യാത്രയയപ്പ് നല്‍കി. ജില്ലയിലെ വിവിധ സ്റ്റേഷന്‍ പരിധികളില്‍ ജോലിചെയ്ത ഇദ്ദേഹം തുടങ്ങിയതും വിരമിച്ചതും കുമളി പൊലീസ് സ്റ്റേഷനില്‍ നിന്നാണ്. 17 വര്‍ഷത്തെ സൈനിക സേവനത്തിനുശേഷമാണ് തമിഴ്‌നാട് ഡിണ്ടിക്കല്‍ സ്വദേശിയായ ധനപാലന്‍ കുമളിയില്‍ ഹോം ഗാര്‍ഡായി എത്തുന്നത്. ഭാര്യയും രണ്ടു മക്കളുമായി കുമളിയിലാണ് ഇദ്ദേഹം താമസിക്കുന്നത്. ജോലിയില്‍ സംതൃപ്തിയാണ് ലഭിച്ചിട്ടുള്ളതെന്നും തന്റെ ജോലി കൃത്യമായി ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. കുമളി എസ്എച്ച് ഒ അഭിലാഷ് കുമാര്‍, എസ്‌ഐമാരായ കണ്ണന്‍, രാജേഷ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?
