കാണക്കാലിപ്പടി മുതല്‍ വെള്ളയാംകുടി വരെ ദേശീയപാതയോരം ശുചീകരിച്ച് സൗഹൃദ, യുവ സ്വയംസഹായ സംഘങ്ങള്‍
കാണക്കാലിപ്പടി മുതല്‍ വെള്ളയാംകുടി വരെ ദേശീയപാതയോരം ശുചീകരിച്ച് സൗഹൃദ, യുവ സ്വയംസഹായ സംഘങ്ങള്‍
ഇടുക്കി: മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി അടിമാലി- കുമളി ദേശീയപാതയോരത്തെ കുറ്റിക്കാടുകള്‍ വെട്ടിത്തെളിച്ച് സൗഹൃദ, യുവ സ്വയംസഹായ സംഘങ്ങള്‍. കാണക്കാലിപ്പടി മുതല്‍ വെള്ളയാംകുടി വരെയുള്ള പാതയോരം അംഗങ്ങള്‍ വൃത്തിയാക്കി. തിരക്കേറിയ പാതയുടെ ഇരുവശവും കാടുവളര്‍ന്നതോടെ വാഹന ഗതാഗതം ദുഷ്‌കരമായിരുന്നു. വളവുകള്‍ നിറഞ്ഞ റോഡിലേക്ക് കാടുവളര്‍ന്നുനില്‍ക്കുന്നത് വാഹനയാത്രികരെ ബുദ്ധിമുട്ടിച്ചിരുന്നു. കാല്‍നടയാത്ര പോലും ബുദ്ധിമുട്ടായതോടെയാണ് സ്വയംസഹായ സംഘങ്ങള്‍ ശുചീകരണത്തിനായി മുന്നിട്ടിറങ്ങിയത്.
What's Your Reaction?