നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗം കെ ആര്‍ രാമചന്ദ്രനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു: പ്രതി 'ആയിരം' സന്തോഷ് പിടിയില്‍

നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗം കെ ആര്‍ രാമചന്ദ്രനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു: പ്രതി 'ആയിരം' സന്തോഷ് പിടിയില്‍

Jun 8, 2026 - 10:26
Jun 8, 2026 - 12:20
 0
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗം കെ ആര്‍ രാമചന്ദ്രനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു: പ്രതി 'ആയിരം' സന്തോഷ് പിടിയില്‍
This is the title of the web page

ഇടുക്കി: മദ്യലഹരിയില്‍ എത്തിയയാള്‍ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗവും ഡിസിസി അംഗവുമായ കെ ആര്‍ രാമചന്ദ്രനെ കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ നിരവധി കേസുകളിലെ പ്രതിയായ കോമ്പയാര്‍ സ്വദേശി സന്തോഷിനെ(ആയിരം സന്തോഷ്) പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ കിടപ്പുരോഗികള്‍ക്ക് ഭക്ഷണം നല്‍കുന്ന കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചുമതലക്കാരന്‍ കൂടിയായ രാമചന്ദ്രന്‍, ട്രസ്റ്റ് ഓഫീസിലുള്ളപ്പോഴാണ് ആക്രമണം. മദ്യലഹരിയില്‍ ഇവിടെയെത്തിയ സന്തോഷ് മദ്യക്കുപ്പി ഓഫീസില്‍ ഉപേക്ഷിക്കണമെന്ന് പറഞ്ഞ് രാമചന്ദ്രനുമായി വാക്കുതര്‍ക്കമുണ്ടായി. ഓഫീസിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഇയാളെ പറഞ്ഞുവിടാന്‍ ശ്രമിക്കുന്നതിനിടെ കൈവശമുണ്ടായിരുന്ന കമ്പിവടി ഉപയോഗിച്ച് രാമചന്ദ്രനെ അടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ രാമചന്ദ്രന്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. പ്രതിയെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് രാമചന്ദ്രനുമായി മുന്‍വൈരാഗ്യമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow