ഐഎന്‍ടിയുസി വാഴത്തോപ്പ് മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി 

ഐഎന്‍ടിയുസി വാഴത്തോപ്പ് മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി 

Jun 7, 2026 - 12:23
 0
ഐഎന്‍ടിയുസി വാഴത്തോപ്പ് മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി 
This is the title of the web page

ഇടുക്കി: ഐഎന്‍ടിയുസി വാഴത്തോപ്പ് മണ്ഡലം കണ്‍വന്‍ഷന്‍ റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പത്ത് വര്‍ഷമായി കേരളത്തിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ അട്ടിമറിക്കപ്പെട്ടുവെന്നും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ തൊഴില്‍ നിയമങ്ങളെല്ലാം ഇല്ലാതാക്കുകയാണെന്നും കണ്‍വന്‍ഷന്‍ കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് മനാഫ് മരക്കാര്‍ അധ്യക്ഷനായി. കെപിസിസി അംഗം എ പി ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍, ഐഎന്‍ടിയുസി മണ്ഡലം സെക്രട്ടറി ബാബു ചേറ്റാനി, ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരന്‍, സെക്രട്ടറി കെ എം  ജലാലുദീന്‍, പി ഡി ജോസഫ്, തങ്കച്ചന്‍ കാരയ്ക്കവയലില്‍, സി പി സലിം, അനീഷ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow