ഓപ്പറേഷന്‍ തുഫാന്‍: പള്ളിവാസലില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി വൃദ്ധ പിടിയില്‍    

ഓപ്പറേഷന്‍ തുഫാന്‍: പള്ളിവാസലില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി വൃദ്ധ പിടിയില്‍    

Jul 6, 2026 - 16:11
 0
ഓപ്പറേഷന്‍ തുഫാന്‍: പള്ളിവാസലില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി വൃദ്ധ പിടിയില്‍    
This is the title of the web page

ഇടുക്കി: ഓപ്പറേഷന്‍ തുഫാന്റ ഭാഗമായി പള്ളിവാസല്‍ പോതമേടില്‍ മുന്നാര്‍ പൊലീസ് നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിനി ലക്ഷ്മിയെ (72) പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാര്‍ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് മുന്നാര്‍ പോതമേട് പ്രദേശത്തെ കടയില്‍ നടത്തിയ പരിശോധനയില്‍ 150ലേറെ ഹാന്‍സ് പാക്കറ്റുകളും മറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും കണ്ടെത്തി. പോതമേട്ടില്‍ നാളുകളായി വാടകയ്ക്ക് കട നടത്തി വരികയായിരുന്നു ലക്ഷ്മി. മുന്നാര്‍ എസ്എച്ച്ഒ ബിനോദ് കുമാറിന്റെ നേതൃത്തത്തില്‍ എസ്‌ഐ ബിനു ആന്‍ഡ്രൂസ്, സിപിഒമാരായ അര്‍ജുന്‍, ബെസ്റ്റിങ് ജോസ്, ഡബ്ല്യുസിപിഒ ഗീതു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായും പൊലീസ് അറിയിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow