ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ 'ഹരിതാരവം' പദ്ധതി: വാഴത്തൈകളുടെ നടീല്‍ നടത്തി

ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ 'ഹരിതാരവം' പദ്ധതി: വാഴത്തൈകളുടെ നടീല്‍ നടത്തി

Jul 28, 2026 - 13:39
 0
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ 'ഹരിതാരവം' പദ്ധതി: വാഴത്തൈകളുടെ നടീല്‍ നടത്തി
This is the title of the web page

ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയായ 'ഹരിതാരവ'ത്തിന്റെ ഭാഗമായി ടിഷ്യു കള്‍ച്ചര്‍ വാഴത്തൈകളുടെ നടീല്‍ നടത്തി. കഞ്ഞിക്കുഴി ആല്‍പ്പാറ ശ്രേയസ് കര്‍ഷകസംഘത്തിന്റെ തോട്ടത്തില്‍ പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി ഉദ്ഘാടനംചെയ്തു. വിത്തുമുതല്‍ വിപണി വരെ എന്ന ലക്ഷ്യത്തോടെ കര്‍ഷക സംഘങ്ങള്‍ക്ക് വാഴവിത്തുകള്‍, വിവിധയിനം പച്ചക്കറിത്തൈകള്‍, പൂക്കൃഷിക്ക് ആവശ്യമായ സഹായം എന്നിവ നല്‍കുന്ന പദ്ധതിയാണിത്. വൈസ് പ്രസിഡന്റ് എ പി ഉസ്മാന്‍ അധ്യക്ഷനായി. സെക്രട്ടറി ഷൗജമോള്‍ പി കോയ പദ്ധതി വിശദീകരിച്ചു. കൃഷി അസിസ്റ്റന്റ് സുജിതാമോള്‍ സി എസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സോന ട്രീസ ജോബി, ടെസി ജോസഫ്, കര്‍ഷക സംഘം പ്രസിഡന്റ് ജോമി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow