തങ്കമണിയില്‍ കാല്‍നടയാത്രികര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായ കമാനം പൊളിച്ചുനീക്കാന്‍ തീരുമാനം

തങ്കമണിയില്‍ കാല്‍നടയാത്രികര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായ കമാനം പൊളിച്ചുനീക്കാന്‍ തീരുമാനം

Jul 28, 2026 - 12:18
 0
തങ്കമണിയില്‍ കാല്‍നടയാത്രികര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായ കമാനം പൊളിച്ചുനീക്കാന്‍ തീരുമാനം
This is the title of the web page

ഇടുക്കി: തങ്കമണി ടൗണില്‍ കാമാക്ഷി പഞ്ചായത്ത് ഓഫീസിനുസമീപം അപകടാവസ്ഥയിലുള്ള കമാനം പൊളിച്ചുനീക്കാന്‍ തീരുമാനം. കഴിഞ്ഞ എല്‍ഡിഎഫ് ഭരണസമിതി നിര്‍മിച്ച കമാനത്തിലെ ഷീറ്റുകള്‍ പലതവണയായി ഇളകിവീണ സാഹചര്യത്തിലാണ് നടപടി. കാമാക്ഷി-അമ്പലമേട് ടൂറിസം വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2025 മാര്‍ച്ചില്‍ 7 ലക്ഷം രൂപ ചെലവഴിച്ചാണ് കമാനം സ്ഥാപിച്ചത്. വൈദ്യുതി കമ്പിയോടുചേര്‍ന്ന് മാനദണ്ഡം പാലിക്കാതെയായിരുന്നു നിര്‍മാണം.
ഇതിനിടെ കമാനത്തിലെ ഷീറ്റുകള്‍ തുടര്‍ച്ചയായി പൊളിച്ചുവീഴുന്നത് കാല്‍നട, വാഹനയാത്രികര്‍ക്ക് ഭീഷണിയായിരുന്നു. നേരത്തെ നിര്‍മാണഘട്ടത്തില്‍ അന്നത്തെ യുഡിഎഫ് പഞ്ചായത്തംഗങ്ങള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാല്‍ ചില എല്‍ഡിഫ് നേതാക്കളുടെ ഇടപെടലിലാണ് കമാനം സ്ഥാപിച്ചതെന്നാണ് യുഡിഎഫ് ആരോപണം. പഞ്ചായത്തിലെ മറ്റ് സ്ഥലങ്ങളിലും സമാനരീതിയില്‍ കമാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. വഴിവിളക്കുകള്‍പോലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതി നടപ്പാക്കാതെ മുന്‍ഭരണസമിതി പഞ്ചായത്തിന്റെ പണം ദൂര്‍ത്തടിച്ചതായും യുഡിഎഫ് ആരോപിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow