ചക്കുപള്ളം ആറാംമൈലില്‍ മാരകായുധങ്ങളുമായി അക്രമിസംഘം വീട്ടില്‍ അതിക്രമിച്ചുകയറി: വീട്ടുകാര്‍ ബഹളമുണ്ടാക്കിയതോടെ രക്ഷപ്പെട്ടു
ചക്കുപള്ളം ആറാംമൈലില്‍ മാരകായുധങ്ങളുമായി അക്രമിസംഘം വീട്ടില്‍ അതിക്രമിച്ചുകയറി: വീട്ടുകാര്‍ ബഹളമുണ്ടാക്കിയതോടെ രക്ഷപ്പെട്ടു
ഇടുക്കി: ചക്കുപള്ളം ആറാംമൈലില്‍ മാരകായുധങ്ങളുമായി മുഖംമൂടി സംഘം വീടിനുള്ളില്‍ അതിക്രമിച്ചുകയറി കുടുംബാംഗങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചു. ആറാംമൈല്‍ തെക്കേപ്പറമ്പില്‍ ടി എം എബ്രഹാമിന്റെ വീട്ടിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെ അക്രമിസംഘം അതിക്രമിച്ചുകടന്നത്. വീട്ടുകാര്‍ ബഹളമുണ്ടാക്കിയതോടെ ഇവര്‍ ഓടി രക്ഷപ്പെട്ടു. മൂന്നുപേര്‍ മുഖംമറച്ച് മാരകായുധങ്ങളുമായി വീട്ടിലെത്തി കോളിങ് ബെല്ലടിച്ചു. ഒരുകാര്യം പറയാനുണ്ടെന്ന് പറഞ്ഞ് വാതില്‍ തുറക്കാന്‍ വീട്ടുകാരോട് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, അക്രമികളുടെ പക്കല്‍ മാരകായുധങ്ങള്‍ ഉള്ളതായും മുഖംമറച്ചിരിക്കുന്നതും ജനാലയിലൂടെ വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. വാതില്‍ തുറക്കാതെ വീട്ടുകാര്‍ ബഹളമുണ്ടാക്കിയതോടെ ഇവര്‍ ഓടി രക്ഷപ്പെട്ടു.
വിവരമറിയിച്ചതിനെ തുടര്‍ന്ന് കുമളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. രാവിലെ വീണ്ടും പൊലീസ് പ്രദേശത്തെ സിസി ടിവികള്‍ പരിശോധിച്ചെങ്കിലും ദൃശ്യങ്ങള്‍ വ്യക്തമല്ല. പ്രദേശത്ത് രാത്രികാല പട്രോളിങ് ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.
What's Your Reaction?