ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ പരുമല പദയാത്ര 30 മുതല്‍
ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ പരുമല പദയാത്ര 30 മുതല്‍
ഇടുക്കി: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധന്‍ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ 123-ാം ഓര്‍പ്പെരുന്നാളിനോടനുബന്ധിച്ച് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ഇടുക്കി മെത്രാസനത്തിന്റെ പദയാത്ര 30, 31 നവംബര്‍ 1, 2 തീയതികളില്‍ നടക്കും. ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ സേവേറിയോസ് നേതൃത്വം നല്‍കും. 30ന് രാവിലെ 9ന് പുറ്റടി കര്‍മേല്‍ കുരിശുമലയില്‍നിന്ന് ആരംഭിക്കുന്ന പദയാത്ര ഹൈറേഞ്ചിലെ വിവിധ ദേവാലയങ്ങളിലെ പദയാത്രകളുമായി സംഗമിച്ച് പുറ്റടി, ആമയാര്‍, കട്ടപ്പന, നരിയമ്പാറ തുടങ്ങിയ വിവിധ പൗരാവലിയുടെ സ്വീകരണം ഏറ്റുവാങ്ങി അയ്യപ്പന്‍കോവില്‍ സെന്റ് മേരീസ് പള്ളിയില്‍ സമാപിക്കും. 31ന് പുലര്‍ച്ചെ 4.45ന് മാട്ടുക്കട്ടയില്‍നിന്ന് ആരംഭിച്ച് പരപ്പ്, ചപ്പാത്ത്, ഏലപ്പാറ, കുട്ടിക്കാനം, മുറിഞ്ഞപുഴ, മുണ്ടക്കയം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് 6ന് പൈങ്ങണ സെന്റ് തോമസ് പള്ളിയില്‍ സമാപിക്കും. നവംബര്‍ 1ന് പുലര്‍ച്ചെ5ന് ആരംഭിച്ച് കോട്ടയത്തെ വിവിധ പദയാത്രകളുമായിചേര്‍ന്ന് വൈകിട്ട് 6ന് 14-ാം മൈല്‍ സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ സമാപിക്കും. 2ന് രാവിലെ 5ന് ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് 5ന് പരുമലയില്‍ എത്തിച്ചേരും.
What's Your Reaction?

