ഇടുക്കി: കട്ടപ്പനയില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് സൂര്യാതപമേറ്റു. കട്ടപ്പന മുല്ലശേരി രാജേഷിനാണ് ദേഹത്ത് പലയിടത്തായി പൊള്ളലേറ്റത്. കഴിഞ്ഞദിവസം രാവിലെ കട്ടപ്പന ഐടിഐ ജങ്ഷനില്‍ ഓട്ടോറിക്ഷ ഓടിക്കാനെത്തിയപ്പോഴാണ് സൂര്യാതപമേറ്റത്. പൊള്ളലേറ്റ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ആശുപത്രിയില്‍ ചികിത്സതേടി.