വാഴവര സെന്റ്.മേരീസ് ഹൈസ്‌കൂളില്‍ മെറിറ്റ് ഡേ
വാഴവര സെന്റ്.മേരീസ് ഹൈസ്‌കൂളില്‍ മെറിറ്റ് ഡേ

ഇടുക്കി: വാഴവര സെന്റ്.മേരീസ് ഹൈസ്‌കൂളില്‍ മെറിറ്റ് ഡേയും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. സംസ്ഥാന നാടക അവാര്‍ഡ് ജേതാവ് കെ. സി.ജോര്‍ജ് പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് ചെമ്മരപ്പിള്ളില്‍ കെ.സി. ജോര്‍ജിനെ അനുമോദിച്ചു. ഇടുക്കി രൂപത വിദ്യാഭ്യാസ ഏജന്‍സി സെക്രട്ടറി ജോര്‍ജ് തകടിയേല്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് എസ് എസ് എല്‍ സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയവരെയും രാജ്യപുരസ്‌കാര്‍ ജേതാക്കളെയും വിവിധ മത്സര പരീക്ഷകളില്‍ സ്‌കോളര്‍ഷിപ്പുകള്‍ കരസ്ഥമാക്കിയ കുട്ടികളെയും അനുമോദിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മാത്യു ജോസഫ്, മുരിക്കാശ്ശേരി സെന്റ്. മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജിജിമോള്‍ മാത്യു , സെന്റ്.മേരീസ് എല്‍. പി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലിസി ഷാജി, പി.ടി.എ. പ്രസിഡന്റ് ഷാജി മടത്തുംമുറിയില്‍ എം. പി.ടി. എ. പ്രസിഡന്റ് റെന്‍സി ജോര്‍ജ് ,പൂര്‍വ്വ വിദ്യാര്‍ഥി പ്രതിനിധി എയ്ഞ്ചല്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






