കട്ടപ്പന ദീപ്തി സ്‌കൂള്‍ വാര്‍ഷികം
കട്ടപ്പന ദീപ്തി സ്‌കൂള്‍ വാര്‍ഷികം

ഇടുക്കി: കട്ടപ്പന ദീപ്തി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു. കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോസ് മാത്യു പറപ്പള്ളില്‍ ഉദ്ഘാടനം ചെയ്തു. ഭൗതികമായ വിദ്യാഭ്യാസവും അതിനുള്ള സാഹചര്യവും ഒരുക്കുന്നതിനൊപ്പം മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നല്‍കണമെന്നും കുട്ടികളുടെ വളര്‍ച്ച സമൂഹത്തിന് വേണ്ടിയാകണമെന്നും അദ്ദേഹം പറഞ്ഞു. പ്രൊവിഷ്യല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ജോസിറ്റ് അധ്യക്ഷയായി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലില്ലി തെരേസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ കൗണ്‍സിലര്‍ സോണിയ ജയ്ബി, സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ മേരി അഗസ്റ്റിന്‍, കട്ടപ്പന ഓസാനം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. മനു കെ മാത്യു, പിടിഎ പ്രസിഡന്റ് ജോഷി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






